|
അറേബ്യയിലെ സയ്യിദ് കുടുംബത്തിലെ സഖാഫ് കുടുംബത്തില്‍ നിന്നും കുടുംബസമേതം കേരളത്തിലെത്തി വെളിയങ്കോട് സ്ഥിരതാമസമാക്കിയ സയ്യിദ് മുഹമ്മദ് മഖ്ദൂം സഖാഫ് തങ്ങളുടെ പുത്രന്‍ സയ്യിദ് അഹ്മദ് തങ്ങളുടെ പുത്രനായി 1847 ല്‍ ജനിച്ചു. പിതാവില്‍ നിന്നു തന്നെ പ്രാഥമിക പഠനം നടത്തി. ചാവക്കാട് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നിന്ന് ഭൗതിക പഠനവും വെളിയങ്കോട്, മാറഞ്ചേരി, പൊന്നാനി ദര്‍സുകളില്‍ നിന്ന് മതപഠനവും പൂര്‍ത്തിയാക്കി. മലയാളം, അറബി, ഹിന്ദുസ്ഥാനി, ഫാരിസി, തമിഴ് ഭാഷകളില്‍ പ്രാവീണ്യം നേടി.
എക്‌സൈല്‍ ഇന്‍സ്‌പെക്ടറായാണ് മക്തി തങ്ങള്‍ ജോലിയില്‍ പ്രവേശിച്ചത്. മലബാറില്‍ ഭരണം നടത്തിയിരുന്ന ബ്രിട്ടീഷുകാര്‍ ക്രൈസ്തവ മിഷനറിമാര്‍ക്ക് വാതില്‍ തുറന്ന് കൊടുത്തത് അദ്ദേഹത്തെ ചൊടിപ്പിച്ചു. ഇസ്ലാമിക വിശ്വാസങ്ങള്‍ക്കെതിരെ മോശമായ പ്രചരണം അഴിച്ചുവിട്ട ഇവര്‍ക്കെതിരെ അതെ നാണയത്തില്‍ തിരിച്ചടിക്കാന്‍ അദ്ദേഹം തയാറായി. 1882 ല്‍ തന്റെ 35ാം വയസ്സില്‍ സര്‍വീസില്‍ നിന്നും രാജിവെച്ച് പ്രഭാഷണ രചനാ മേഖലകളിലൂടെ ഇവര്‍ക്കെതിരെ രംഗത്തിറങ്ങി.
1884 ല്‍ ക്രൈസ്തവ മിഷനറിമാരെ പ്രതിക്കൂട്ടില്‍ നിര്‍ത്തി രചിച്ചതാണ് കഠോര കൂഠാരം.1892 ല്‍ തിരുവനന്തപുരത്തുനിന്നും പ്രസിദ്ധീകരിച്ച 'പാര്‍ക്കലീത്ത പോര്‍ക്കളം' എന്ന ഗ്രന്ഥത്തിന് മറുപടി എഴുതുന്നവര്‍ക്ക് 200 രൂപ പാരിതോഷികം പ്രഖ്യാപിച്ചു. എന്നാല്‍ ഈ പുസ്തകത്തിന്റെ കിട്ടാവുന്ന കോപ്പകളൊക്കെയും ക്രൈസ്തവ പാതിരിമാര്‍ വാങ്ങിനശിപ്പിക്കുകയായിരുന്നു.
ഉദ്യേഗത്തില്‍ നിന്നും രാജിവെച്ച ശേഷം കൊച്ചിയിലാണ് താമസിച്ചിരുന്നത്. ക്രിസ്തീയ മിഷനറിമാര്‍ക്കെതിരെയുള്ള പോരാട്ടങ്ങള്‍ക്ക് പുറമെ സമുദായ സമുദ്ധാരണത്തിനും അദ്ദേഹം മുന്നോട്ടു വന്നു. അറബി മലയാള ലിപി പരിഷ്‌കരണം അറബി പഠനം സുതാര്യമാക്കുവാനും മുഅല്ലിമുല്‍ ഇഖ്‌വാന്‍ എന്ന ഗ്രന്ഥം രചിച്ചു. ഇംഗ്ലീഷ്-മലയാളം ഭാഷകള്‍ പഠിപ്പിക്കാനും അദ്ദേഹം സമുദായത്തെ പ്രേരിപ്പിച്ചു. സ്ത്രീവിദ്യാഭ്യാസത്തിന്റെയും ആധുനിക വിദ്യാഭ്യാസത്തിന്റെയും പ്രാധാന്യം അദ്ദേഹം ബോധ്യപ്പെടുത്തി. അതിരുകടന്ന മാപ്പിള സമരങ്ങളോട് അദ്ദേഹം വിയോജിപ്പ് പുലര്‍ത്തി.
1899ല്‍ സത്യപ്രകാശം എന്ന മാസിക കൊച്ചിയില്‍ നിന്നും ആരംഭിച്ചു. ഇത് നിന്നതോടുകൂടി പരോപകാരി മാസിക തുടങ്ങി. കൊച്ചിയില്‍ നിന്നും തുഹ്ഫത്തുല്‍ അഖ്‌യാര്‍ വഹിദായത്തുല്‍ അസ്‌റാര്‍ എന്ന അറബി മലയാള പത്രവും പ്രസിദ്ധീകരിച്ചു. 1909ല്‍ തുര്‍ക്കി സമാചാരം എന്ന പേരില്‍ സായാഹ്ന പത്രവും പുറത്തിറക്കി. സത്യദര്‍ശിനി, തൃശ്ശിവപേരൂര്‍ ക്രിസ്തീയ വായടപ്പ്, നബിനാണയം, മുസ്ലിം ജനവും വിദ്യാഭ്യാസവും, നാരിനരാഭിചാരി, മക്തി മനക്ലേശം തുടങ്ങി നിരവധി കൃതികള്‍ അദ്ദേഹം രചിച്ചു. മക്തി തങ്ങളുടെ സമ്പൂര്‍ണ്ണ കൃതികള്‍ 1981 മുതല്‍ കോഴിക്കോട് വചനം ബുക്‌സ് മൂന്ന് പതിപ്പുകളിലായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
1912 ല്‍ കൊച്ചിയില്‍ നിര്യാതനായി. വ്യത്യസ്ത ചിന്തകള്‍കൊണ്ടും പരിഷ്‌കരണപ്രവര്‍ത്തനങ്ങള്‍ കൊണ്ടും ശ്രദ്ധേയനായ അദ്ദേഹം സുന്നി ആദര്‍ശധാരയില്‍ ഉറച്ചുനിന്നതായി കാണാം.
കേരള ഐക്യ സംഘത്തിന്റെ ശില്പികളിൽ പ്രധാനിയും . പണ്ഡിതനും , പരിഷ്ക്കർത്താവുമായ ഷെയ്ഖ് മാഹീൻ ഹമദാനി തങ്ങളെ കുറിച്ചുള്ള വിശദമായ പഠനം നടന്നിട്ടുണ്ടോ ...? അദ്ദേഹത്തിൻറെ ജീവ ചരിത്രം ലഭ്യമാണോ ...? ഉണ്ടെങ്കിൽ അത് പ്രസിദ്ധീകരിക്കാമോ ..?
ReplyDeleteകേരള ഐക്യ സംഘത്തിന്റെ ശില്പികളിൽ പ്രധാനിയും . പണ്ഡിതനും , പരിഷ്ക്കർത്താവുമായ ഷെയ്ഖ് മാഹീൻ ഹമദാനി തങ്ങളെ കുറിച്ചുള്ള വിശദമായ പഠനം നടന്നിട്ടുണ്ടോ ...? അദ്ദേഹത്തിൻറെ ജീവ ചരിത്രം ലഭ്യമാണോ ...? ഉണ്ടെങ്കിൽ അത് പ്രസിദ്ധീകരിക്കാമോ ..?
ReplyDeleteകേരള ഐക്യ സംഘത്തിന്റെ ശില്പികളിൽ പ്രധാനിയും . പണ്ഡിതനും , പരിഷ്ക്കർത്താവുമായ ഷെയ്ഖ് മാഹീൻ ഹമദാനി തങ്ങളെ കുറിച്ചുള്ള വിശദമായ പഠനം നടന്നിട്ടുണ്ടോ ...? അദ്ദേഹത്തിൻറെ ജീവ ചരിത്രം ലഭ്യമാണോ ...? ഉണ്ടെങ്കിൽ അത് പ്രസിദ്ധീകരിക്കാമോ ..?
ReplyDeleteYes
ReplyDeletePost a Comment