തിരൂരങ്ങാടി പള്ളിയുടെ പഴയരൂപം
|
- ടി.മുഹമ്മദ് ഊരകം
ഹിജ്‌റ വര്‍ഷത്തിന്റെ ഉത്തരാര്‍ധം മുതല്‍ കടലുണ്ടിപ്പുഴയോട് കിന്നാരം പറഞ്ഞുകൊണ്ടിരിക്കുകയാണ് കേരളമുസ്‌ലിം നവോത്ഥാന ചരിത്രത്തില്‍ നിസ്തുലമായ ഇടം പിടിച്ച തിരൂരങ്ങാടി വലിയജുമുഅത്ത് പള്ളി. ചിരപുരാതനമായ ആ തിരുഭവനത്തെ ചുറ്റിപ്പറ്റി ഉരുവം കൊണ്ട ലഹളകള്‍, ബ്രിട്ടീഷുകാരന്റെ തീതുപ്പുന്ന തുപ്പാക്കിക്കുഴലുകള്‍ക്കെതിരെ ശബ്ദിക്കാന്‍ മാപ്പിളമക്കള്‍ക്ക് ആത്മവീര്യം നല്‍കി ചരിത്രഭാഗമായിത്തീര്‍ന്ന തിരൂരങ്ങാടി ഖാളിമാര്‍, ഖിലാഫത്ത് ലഹളയുടെ ഉഷ്ണസാന്ദ്രമായ അന്തരീക്ഷത്തില്‍ ആലി മുസ്‌ലിയാര്‍ക്കൊപ്പം രണഭൂമിയില്‍ പതറാത്ത പാദത്തോടെ നിലയുറപ്പിച്ച മാപ്പിളമക്കള്‍,ഇവരുടെയൊക്കെ സാന്നിദ്ധ്യമാണ് തിരൂരങ്ങാടിയുടെ ചരിത്രത്തിന് തേജസ്സുപകര്‍ന്നത്.
- പള്ളിയുടെ ചരിത്രം
പ്രവാചകര്‍ ചന്ദ്രനെ പിളര്‍ത്തിയതിനെ ചുറ്റിപറ്റിയാണ് മധ്യതിരുവിതാംകൂറില്‍ നിന്ന് ചേരമാന്‍ പെരുമാള്‍ മക്കയിലെത്തിയത്. പ്രവാചകരില്‍ നിന്ന് ആവാഹിച്ചെടുത്ത ദിവ്യപ്രഭയുടെ അനശ്വരദ്വീപം നെഞ്ചിലേറ്റുന്ന ദൈവസഞ്ചാരികളെ ഇസ്‌ലാമിന്റെ തീരത്തേക്ക് വഴിനടത്തണമെന്ന തൃഷണയോടെയായിരുന്നു പെരുമാള്‍ പ്രവാചക വസതിയില്‍ നിന്ന് മടങ്ങിയത്. അങ്ങനെ, യമനിലെ ശഹര്‍മുഖല്ല(ശഹറില്‍ വെച്ചോമുഖല്ലയില്‍ വെച്ചോ ആയിരിക്കാം. കാരണം, ഇരു പട്ടണങ്ങളും തമ്മില്‍ കിലോമീറ്ററുകളുടെ അന്തരമുണ്ട്)യില്‍ വെച്ച് മരണത്തിന് കീഴടങ്ങി. എങ്കിലും, കേരളത്തിലെ തന്റെ സാമന്തന്മാരായിരുന്ന നാടുവാഴി
കളുടെ സഹകരണത്തോടെ ഇസ്‌ലാം പ്രബോധനം ചെയ്യണമെന്ന് അദ്ദേഹം കൂടെയുള്ളവര്‍ക്ക് രേഖനല്‍കിയിരുന്നു. ഇതില്‍ നിന്ന് ഊര്‍ജ്ജം സ്വീകരിച്ച് കൊണ്ടാണ് നാല്‍പ്പത്തിനാലാംഗ പ്രബോധന സംഘംകേരളത്തിനകത്ത് പള്ളികള്‍ നിര്‍മിച്ചത് (തുഹ്ഫതുല്‍ മുജാഹിദീന്‍, രിഹ്‌ലതുല്‍ മുലൂക്).
മാലിക് ദീനാറും സംഘവും നാന്ദികുറിച്ച പ്രബോധനപ്രവര്‍ത്തനങ്ങളുടെ വിപുലീകരണത്തിന്റെരണ്ടാംഘട്ടത്തിലാണ് മലപ്പുറം ജില്ലയിലെ ആദ്യത്തെ പള്ളിയായ തിരൂരങ്ങാടി പള്ളി നിര്‍മിക്കപ്പെട്ടത്.പ്രബലാഭിപ്രായപ്രകാരം ഹിജ്‌റ 83 (എ.ഡി 702) ലായിരുന്നു അത് (പ്രഗല്‍ഭ ചരിത്രപണ്ഡിതനും ആലിമുസ്‌ലിയാരുടെ പൗത്രനുമായ നെല്ലിക്കുത്ത് മുഹമ്മദ് മുസ്‌ലിയാര്‍ എം. എന്‍ കുഞ്ഞിമുഹമ്മദ് ഹാജിക്ക് എഴുതിക്കൊടുത്ത ചരിത്രസാക്ഷ്യം) ചാലിയം ഖാളിയുടെ മകനായ ഹബീബുബ്‌നു മാലിക് ആയിരുന്നുഅന്ന് തിരൂരങ്ങാടി ഖാളി.
പള്ളിയുടെ മുന്‍ഭാഗത്ത് അന്തിയുറങ്ങുന്ന ഓടക്കല്‍ അലി ഹസന്‍ മുസ്‌ലിയാര്‍ പൊന്നാനിയില്‍ നിന്ന് അവിടേക്ക് ഖാളിയായി നിയോഗിക്കപ്പെട്ടു. ആ പരമ്പരയാണ് ഇന്നും തുടര്‍ന്നു കൊണ്ടി
രിക്കുന്നത്. 1921ല്‍ ആലി മുസ്‌ലിയാരുടെ നേതൃത്വത്തിലുള്ള ദേശാഭിമാനികളെ അറസ്റ്റ് ചെയ്ത് കൊണ്ടു പോയതും ഇതേ പള്ളിയുടെ മുറ്റത്ത് നിന്നായിരുന്നു.
എ.ഡി 1300കള്‍ക്ക് ശേഷം വടക്കന്‍ ഇന്ത്യയില്‍ രാജാവായിരുന്ന മുഹമ്മദ് തുഗ്ലക്കിന്റെ കൊട്ടാരവിദൂഷകന്മാരില്‍ പ്രമുഖനും ലോകസഞ്ചാരിയുമായിരുന്ന ഇബ്‌നു ബത്തൂത്ത തന്റെ തെക്കന്‍ ഇന്ത്യയിലൂടെയുള്ള യാത്രാവിവരണത്തില്‍ തിരൂരങ്ങാടി പള്ളിയിലെത്തിയത് വര്‍ണ്ണിക്കുതിങ്ങനെയാണ് ''ഓലകെട്ടി
ചെമ്പന്‍ നിറത്തിലുള്ള പുല്ലുമേഞ്ഞ ഉയര്‍ന്നു നില്‍ക്കുന്ന ഒരു കൊച്ചു മാളികയുള്ള കെട്ടിടമായിരുന്നുവലിയ പള്ളി''. ഇതായിരുന്നു 13 നൂറ്റാണ്ടുകള്‍ക്ക് മുമ്പ് സ്ഥാപിതമായ തിരൂരങ്ങാടി പള്ളിയുടെ മദ്ധ്യകാലഘട്ടരൂപം. പിന്നീട് ഏകദേശം 370 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഓടുമേഞ്ഞ തട്ടുകളുള്ള പള്ളിയാക്കിയത്.1960ല്‍ മൂസാന്‍ കുട്ടി മുസ്‌ലിയാരും പള്ളി നവീകരണം നടത്തിയിട്ടുണ്ട്.
- പള്ളിക്കുനേരെയുണ്ടായ വെടിവെപ്പ്
എ.ഡി 1745 ല്‍ സാമൂതിരിയുടെ നായര്‍ പടയെ കൂട്ടുപിടിച്ച് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി പള്ളിപിടിച്ചെടുക്കാന്‍ തിരൂരങ്ങാടിയിലേക്ക് മാര്‍ച്ച് നടത്തി. വലിയ പള്ളിയുടെ തെക്ക് ഭാഗത്തുള്ള മൈതാനത്ത് (ഇപ്പോഴത്തെ ഖബര്‍സ്ഥാന്‍) സര്‍വ്വായുധ സജ്ജരായ ഇരു സേനകളും തമ്മില്‍ ഘോരയുദ്ധം
അരങ്ങേറി. ചെറുത്തുനില്‍പ്പ് ശക്തിയായതോടെ അര്‍ദ്ധരാത്രി ശത്രുസേനയ്ക്ക് പിന്തിരിഞ്ഞോടേണ്ടിവന്നു. ഇരുൂറോളം പേരാണ് അന്ന് മുസ്‌ലിം പക്ഷത്ത് നിന്ന് വീരമൃത്യു വരിച്ചത്. പള്ളിയുടെ ഖബര്‍സ്ഥാനില്‍ അന്ത്യവിശ്രമം കൊള്ളുന്ന ഇരുൂറോളം രക്തസാക്ഷികളെ എടുത്തുപറയുന്ന കുഴിയന്‍തടത്തില്‍ അബ്ദുള്ളക്കുട്ടി രചിച്ച മാപ്പിളപ്പാട്ട് ഇംഗ്ലീഷുകാര്‍ പിന്നീട് നശിപ്പിക്കുകയായിരുന്നു.
- തിരൂരങ്ങാടിയിലെ ഖാളിമാര്‍
അജ്ഞതയുടെ തമസ്സുകളില്‍ കേരളീയ ജനത വഴിതിരിഞ്ഞപ്പോഴായിരുന്നു തമിഴ്‌നാട്ടിലെ കോറമാണ്ടലില്‍ നിന്ന് മഖ്ദൂമികളുടെ കേരളത്തിലേക്കുള്ള ആഗമനം. മതാചാര മേഖലകളിലുണ്ടായകാറ്റിലും കോളിലും പെട്ട് ജനഹൃദയം അന്തിച്ചപ്പോഴായിരുന്നു പല മഹല്ലുകളിലും പൊന്നാനിയില്‍ നിുള്ള വൈജ്ഞാനിക ജ്യോതിസ്സുകള്‍ ആത്മീയവെളിച്ചം വീശിയത്. മാര്‍ഗദര്‍ശ്ശികളെ അന്വേഷിച്ച് കൊണ്ട് തിരൂരങ്ങാടിക്കാര്‍ പൊന്നാനിയിലേക്ക് പ്രവഹിച്ചപ്പോള്‍ ലഭിച്ചത് നാലു നൂറ്റാണ്ടായിട്ടും കണ്ണി മുറിയാതെ തുടരുന്ന മാതൃകായോഗ്യരായ ഖാളി പാരമ്പര്യമായിരുന്നു.ലോകപ്രസിദ്ധ പണ്ഡിതനും ഗ്രന്ഥകര്‍ത്താവുമായ സൈനുദ്ദീന്‍ മഖ്ദൂം സഗീര്‍(വഫാത്ത് 1028)ന്റെ മകളുടെ മകനായ അലി ഹസന്‍ മുസലിയാരാണ് തിരൂരങ്ങാടി ഖാളി പരമ്പരക്ക് ജന്മം നല്‍കിയത്.
- ഓടക്കല്‍ അലി ഹസന്‍ മുസ്‌ലിയാര്‍: തിരൂരങ്ങാടിയുടെ പ്രഥമ ഖാളി
പണ്ഡിതരും പ്രതിഭാശാലികളുമായ ''പുതിയാപ്ല''മാരിലൂടെ വിശുദ്ധ ഇസ്‌ലാമിന്റെ പ്രതാപം നിലനിര്‍ത്തിയ ഓടക്കല്‍ തറവാടിന്റെ പിതാവാണ് അലി ഹസന്‍ മുസ്‌ലിയാര്‍. തിരൂരങ്ങാടി ഖാളിയായ അദ്ദേഹം ഹിജ്‌റ 1050ല്‍ പൊന്നാനിയിലെ ഒറ്റകത്ത് വീട്ടില്‍ മഖ്ദൂം രണ്ടാ മന്റെ മകളുടെ മകനായാണ്
ജനിച്ചത്. അറിവിന്റെ മഹാസമുദ്രമായിരുന്ന മഖ്ദൂം രണ്ടാമന്റെ ദര്‍സിലേക്ക് യമനില്‍ നിന്ന് കടല്‍ കടന്നെത്തിയ അബ്ദുറഹ്മാന്‍ അല്‍ അദനിയാണ് അദ്ദേഹത്തിന്റെ പിതാവ്. ജീവിത വിശുദ്ധിയും വിജ്ഞാനവും തളംകെട്ടിനിന്നിരു അദനിയെയാണ് മഖ്ദൂം വ്യക്തിത്വതാല്‍പര്യം തോന്നിയതിനാല്‍ തന്റെ മകള്‍ക്ക് വരനായി തിരെഞ്ഞെടുത്തത്. പരലോക ബോധമുള്ളവരുടെ വിവാഹത്തിന്റെ മാനദണ്ഡങ്ങള്‍ അന്യമായിക്കൊണ്ടി
രിക്കുന്ന ഈ ആധുനിക കാലത്ത് അതൊരു വിചിത്ര സംഭവമായി തോന്നിയേക്കാം.
പ്രസവിക്കപ്പെടു കുട്ടിക്ക് 'അലി ഹസന്‍' എന്ന് നാമകരണം ചെയ്യണമെന്ന് വസ്വിയത്ത് ചെയ്താണ്ആ അരുമ ശിഷ്യനായ മരുമകന്‍ യമനിന്റെ മണ്ണിലേക്ക് യാത്ര തിരിച്ചത്.മാതുലന്മാരുടെ പൂര്‍ണ ശിക്ഷണത്തില്‍ വളര്‍ അലി ഹസന്‍ മുസ്‌ലിയാര്‍ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ശൈഖ് ഉസ്മാന്‍ മഖ്ദൂം ബിന്‍ അബ്ദുറഹ്മാന്‍ മഖ്ദൂം(വഫാത്ത് ഹിജ്‌റ 1208) അബ്ദുല്‍ അസീസ് മഖ്ദൂം രണ്ടാമന്റെയും ശിഷ്യത്വം സ്വീകരിച്ചാണ് തിരൂരങ്ങാടിയുടെ ഖാളി പട്ടമണിഞ്ഞത്. പിന്നീട്, ഓടക്കല്‍ പറമ്പ് വാങ്ങി വീട് നിര്‍മിച്ച് തിരൂരങ്ങാടിയില്‍ തന്നെ കഴിഞ്ഞുകൂടുകയായിരുന്നു. പില്‍ക്കാലത്ത് ഈ ഭവനത്തിന്റെ പടാപ്പുറത്തിരുന്ന് ഖുതുബുസ്സമാന്‍ സയ്യിദ് അലവി തങ്ങള്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പല നീക്കങ്ങളും ആവിഷ്‌കരിച്ചിരുന്നു. ഹിജ്‌റ 1132ല്‍ 82ാം വയസ്സിലായിരുന്നു അലി ഹസന്‍ മുസ്‌ലിയാരുടെവിയോഗം. തിരൂരങ്ങാടി പള്ളിക്ക് മുന്‍വശമുള്ള 'കെട്ടിനകത്ത് അന്ത്യവിശ്രമം കൊള്ളുന്ന ആ വിജ്ഞാന ഗോപുരത്തെ സയ്യിദ് അലവി തങ്ങള്‍ സിയാറത്ത് ചെയ്യല്‍ പതിവായിരുന്നു. അബ്ദുറഹ്മാന്‍, അബ്ദുല്‍ അസീസ്, അഹ്മദ്, സൈനുദ്ദീന്‍ എന്നീ മക്കളില്‍ മൂന്നു പേര്‍ വിജ്ഞാനത്തിന്റെ നിറകുടങ്ങളും വിവിധ സ്ഥലങ്ങളില്‍ ആത്മീയാചാര്യന്മാരുമായിരുന്നു.
- തിരൂരങ്ങാടിയിലെ മറ്റു ഖാളിമാര്‍
ശൈഖ് അലിഹസന്‍ മഖ്ദൂമിയില്‍ നിന്ന് ആരംഭിച്ച നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ ഖാളി ശൃംഖലഇന്ന് ഇരുപത്തിമൂന്നാമത്തെ കണ്ണിയായ ഒ.കെ അബ്ദുള്ള കുട്ടി മഖ്ദൂമിയില്‍ എത്തിനില്‍ക്കുകയാണ്.അവനവരുടെ കാലത്തെ കാരണവന്മാരാണ് തിരൂരങ്ങാടി ഖാളിമാര്‍ക്ക് തലപ്പാവണിയിക്കാറുള്ളത്. മമ്പുറംതങ്ങളുടെ അമ്മാവനായ സയ്യിദ് ഹസന്‍ ജിഫ്‌രിയുടെ കാലത്ത് ഖാളിയായ ശൈഖ് അഹ്മദ് മഖ്ദൂമിനെഹസന്‍ ജിഫ്‌രിയാണ് തലപ്പാവണിയിച്ചത്. തുടര്‍ന്ന് അലി കോയ തങ്ങളെ മമ്പുറം തങ്ങളും തലപ്പാവണിയിച്ചു. പിന്നീട് സൈനുദ്ദീന്‍ മുസ്‌ലിയാര്‍, മമ്മികുട്ടി ഖാളി, കുഞ്ഞഹമ്മദ് കുട്ടി മുസ്‌ലിയാര്‍,കോയക്കുട്ടി തങ്ങള്‍, ആറ്റക്കോയ തങ്ങള്‍, ബാവ മുസ്‌ലിയാര്‍, സൈദാലിക്കോയ തങ്ങള്‍, അബ്ദുറഹ്മാന്‍ മഖ്ദൂമി തുടങ്ങിയവരും തിരൂരങ്ങാടി ഖാളിമാരായിട്ടു്.നിലവിലെ ഖാളിയായ അബ്ദുള്ള കുട്ടി മഖ്ദൂമിയെ തലപ്പാവണിയിച്ചത് ജിഫ്‌രി കുടും ത്തിലെ കാരണവരായിരു സയ്യിദ് ഫള്ല്‍ ജിഫ്‌രിയാണ്.
അലി ഹസന്‍ മുസ്‌ലിയാര്‍ ഹിജ്‌റ 1132ലാണ് മണ്‍മറഞ്ഞത്. അവരുടെ മകന്‍ അഹ്മദ് മഖ്ദൂം(വഫാത്ത ഹിജ്‌റ 1178) തന്റെ മകന്‍ അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ മഖ്ദൂം (വഫാത്ത ഹിജ്‌റ 1269) തന്റെമകന്‍ കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍ (വഫാത്ത ഹിജ്‌റ 1288) തന്റെ മകനായ അബ്ദുറഹ്മാന്‍ ബാവ മുസ്‌ലിയാര്‍(വഫാത്ത ഹിജ്‌റ 1341) ഇദ്ദേഹത്തിന്റെ മകന്‍ മൂസാന്‍കുട്ടി മുസ്‌ലിയാര്‍ (വഫാത്ത ഹിജ്‌റ 1405)ഇവരുടെ മകനാണ് നിലവിലെ ഖാളിയായ അബ്ദുള്ള കുട്ടി മഖ്ദൂമി.
തിരൂരങ്ങാടി ഖാളിമാരുടെ ആസ്ഥാനം ഖാളിയാരകം എന്നപേരിലാണറിയപ്പെടുത്. തിരൂരങ്ങാടി വലിയ ജുമുഅത്ത് പള്ളിക്ക് പടിഞ്ഞാറ് വശം ആസാദീ നഗറിലാണ് ഈ ഭവനം.
- പള്ളി കേന്ദ്രീകരിച്ച ഖിലാഫത്ത് സമരങ്ങള്‍
വൈദേശികാധിപത്യത്തിന്റെ ക്രൂരപീഢനങ്ങളേറ്റ് നെരുപിരി കൊള്ളാനായിരുന്നു നമ്മുടെ ദേശത്തിന്റെ തലവിധിയെങ്കിലും ബ്രിട്ടീഷ് കോളിനിവാഴ്ചക്കെതിരെ ശ്രദ്ധേയമായ വിപ്ലവങ്ങള്‍ അഴിച്ചുവിടാന്‍ നമ്മുടെ പൂര്‍വ്വികര്‍ക്ക് ആയിട്ടുണ്ട്.ഇത്തരം വിപ്ലവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഭൂമികയാണ് തിരൂരങ്ങാടിയുടേത്.ഇവിടെ വലിയ ജുമുഅത്ത് പള്ളി കേന്ദ്രീകരിച്ചായിരുന്നു അധിനിവേശ ശക്തികള്‍ക്കെതിരെ പല നീക്കങ്ങളും ആവിഷ്‌കരിച്ചിരുന്നത്.
പ്രവാചക കാലം മുതല്‍ 20ാം നൂറ്റാിന്റെ തുടക്കം വരേ ഇസ്‌ലാമിക ഖിലാഫത്ത് ലോകത്ത് നിലനിന്നിരുന്നു. തുര്‍ക്കിയായിരുന്നു അന്ന് ഖിലാഫത്തിന്റെ സിരാകേന്ദ്രം. 1913ല്‍ ബ്രിട്ടീഷ് ചക്രവര്‍ത്തി ജോര്‍ജ് അഞ്ചാമനും തുര്‍ക്കിയിലെ ഖലീഫ സുല്‍ത്താന്‍ വഹീദുദ്ദീന്‍ ഖാനും പരസ്പര 'യുദ്ധമോ അക്രമമോ നടത്തുകയില്ലെന്ന സൗഹൃദകരാറില്‍ ഒപ്പുവെച്ചിരുന്നു. 1914ല്‍ ലോകമഹായുദ്ധത്തില്‍ ബ്രി'ട്ടനെതിരെ ജര്‍മന്‍ ഭാഗത്ത് ചേര്‍ന്ന് തുര്‍ക്കി യുദ്ധം ചെയ്തുവെന്നാരോപിച്ച്, ബ്രിട്ടന്‍ തുര്‍ക്കിക്കു മീതെ വെടിയുണ്ടകളെറിഞ്ഞ്, ഇസ്‌ലാമിന്റെ സനാതന ഭരണസംവിധാനം തകര്‍ടിഞ്ഞതോടെ ഖിലാഫത്ത്പു ന:സ്ഥാപിക്കാന്‍ ആലി മുസ്‌ലിയാരും അനുയായികളും രംഗത്ത് വരുകയായിരുന്നു. ബ്രിട്ടന്‍ സേനക്ക്സ മക്ഷം കായികപ്പോരാട്ടത്തിലൂടെ വിജയം നേടാമെ ഉട്ടോപ്യന്‍ സ്വപ്നങ്ങളായിരുില്ല അവരെ സമരരംഗത്തിറക്കിയത്. മറിച്ച്, മുസ്‌ലിമെന്ന അഭിമാനബോധമായിരുന്നു അവരുടെ ഈ രണോത്സുകതക്ക്ആവേശം പകര്‍ന്നത്. ആലി മുസ്‌ലിയാരെ ഖലീഫയായി പ്രഖ്യാപിച്ചു തുടങ്ങിയ ഈ അധിനിവേശവിരുദ്ധ പ്രക്ഷോഭം സധീരം മുന്നോട്ട് ഗമിച്ചു. സാംസ്‌കാരികമായി ഒരിക്കലും കീഴ്‌പ്പെടുത്താന്‍ സാധിക്കാത്ത, മാപ്പിള മക്കളുടെ പോരാട്ടങ്ങളുടെയും ആര്‍ജ്ജവബോധത്തിന്റെയും കലാശക്കൊട്ടായി വായിക്കുതായിരിക്കും നല്ലത്.
- ആലി മുസ്‌ലിയാര്‍
ഏറനാട്ടിലെ മഞ്ചേരി മുനിസിപ്പാലിറ്റിയിലെ നെല്ലിക്കുത്തില്‍ ഹിജ്‌റ 1270(1853)ലാണ് ആലി മുസ്‌ലിയാര്‍ ജനിച്ചത്. എരിക്കുന്നന്‍ പാലത്ത് മൂലയില്‍ കുഞ്ഞിമൊയ്തീനാണ് പിതാവ്. മഖ്ദൂം കുടുംബ ത്തിലെ മുടിക്കോട് ഒറ്റകത്ത് മമ്മിക്കുട്ടി മുസ്‌ലിയാരുടെ മകള്‍ ആമിന(മരണം 1335)യാണ് മാതാവ്. വള്ളുവങ്ങാട്കാ രക്കാടന്‍ കുന്നുമ്മല്‍ കുഞ്ഞിക്കമ്മു മുല്ലയില്‍ നിന്ന് ഖുര്‍ആനും തജ്‌വീദും മലയാളവും പഠിച്ചു. അമ്മാവന്‍ നൂറുദ്ദീന്‍ മുസ്‌ലിയാരില്‍ നിന്ന് ചെറുകിതാബുകള്‍ ഓതിപഠിച്ചു. പിന്നെ പൊന്നാനി ദര്‍സില്‍ പത്തുവര്‍ഷം പഠിച്ചു. ആഖിറു സൈനുദ്ദീന്‍ മഖ്ദൂം (വഫാത്ത ഹിജ്‌റ 1305) മുഹമ്മദുബ്‌നു അബ്ദുല്‍ഖാദിര്‍ എ ചെറിയ ബാവ മുസ്‌ലിയാര്‍ (വഫാത്ത ഹിജ്‌റ 1326), കൊങ്കണം വീട്ടില്‍ ഇബ്‌റാഹീം കുട്ടി മുസ്‌ലിയാര്‍ (വഫാത്ത ഹിജ്‌റ 1323)എന്നിവരാണ് പൊന്നാനിയിലെ പ്രധാന അധ്യാപകന്മാര്‍. ഹിജ്‌റ
1297ല്‍ ഹജ്ജിന് പോയി. സയ്യിദ് അഹ്മദ് സൈനീദഹ്‌ലാന്‍ (വഫാത്ത ഹിജ്‌റ 1304) ശൈഖ് മുഹമ്മദ്ഹസ്ബുല്ലാഹിബ്‌നു സുലൈമാനുല്‍ മക്കി (വഫാത്ത ഹിജ്‌റ 1333), സയ്യിദ് ഹുസൈന്‍ ഹബ്ശി (വഫാത്ത ഹിജ്‌റ 1231) എിവരുടെ ശിഷ്യത്വം സ്വീകരിച്ചു. ഖാദിരിയ്യാ ത്വരീഖത്തും ഖിലാഫത്തും കരഗതമാക്കി,700 ഹദീസുകള്‍ സനദ് സഹിതം മനഃപാഠമാക്കിയാണ് അദ്ദേഹം നാട്ടിലേക്ക് തിരിച്ചെത്തിയത്. ശൈഖ് മുഹമ്മദ് മുഹ്‌സിന്‍ രിള്‌വാനില്‍ നിന്ന് 'ദലാഇലുല്‍ ഖൈറാത്തി'ന്റെ ഇജാസത്തും വാങ്ങിയായിരുന്നുആ തിരിച്ചുവരവ്.
തുടര്‍ന്ന് അദ്ദേഹം 1305 മുതല്‍ 1314 കൂടിയ ഒമ്പത് വര്‍ഷം കവരത്തി ദ്വീപില്‍ ദര്‍സ്നടത്തി. പിന്നീട് വണ്ടൂരിന് സമീപം തൊടുകപ്പുലത്ത് (3 വര്‍ഷം) പൊടിയാട്ട് പാറമ്മല്‍ (3വര്‍ഷം), ആല
ത്തൂര്‍ പടി (4 വര്‍ഷം), നെല്ലിക്കുത്ത് (2 വര്‍ഷം) എന്നിവിടങ്ങളില്‍ ദര്‍സ് നടത്തി. 1907 മുതല്‍ 15 വര്‍ഷത്തോളം തിരൂരങ്ങാടി കിഴക്കേ പള്ളിയിലും ദര്‍സ് നടത്തി.
- ആലി മുസ്‌ലിയാര്‍ തിരൂരങ്ങാടിയില്‍
1907-ലാണ് ആലി മുസ്‌ലിയാര്‍ അക്കാലത്തെ പ്രധാന മുസ്‌ലിം കേന്ദ്രമായ തിരൂരങ്ങാടിയിലെ കിഴക്കേ പള്ളിയിലെത്തുന്നത്. വിവിധ വിഷയങ്ങളിലുള്ള അവഗാഹവും ദൈവീക ഭക്തിയുമാണ് തിരൂരങ്ങാടി
ജനങ്ങള്‍ക്കിടയില്‍ അദ്ദേഹത്തിന് സ്വീകാര്യത നേടിക്കൊടുത്തത്. ആലിമുസ്‌ലിയാര്‍ വൈകാരിക ബന്ധം കൂടിയവര്‍ക്ക് 'മൊയ്‌ല്യേരു പ്പാപ്പ' യായിരുന്നു. ജനങ്ങളുടെ ജീവിതത്തെ നിര്‍ണ്ണയിക്കുന്ന, യഥാര്‍ത്ഥ നേതൃ ഗുണങ്ങള്‍ സമ്മേളിച്ച ആലിമുസ്‌ലിയാര്‍ക്ക് ജാതിമതഭേദമന്യേ പിന്തുണ ലഭിച്ചിരുന്നു. മാപ്പിളമാരെന്ന്കേള്‍ക്കുമ്പോഴേക്ക് മത വര്‍ഗീയത തുപ്പുവരെന്ന് എഴുതുവര്‍ക്കുള്ള മറുപടിയാണ് ആലി മുസ്‌ലിയാരുടെ ജീവിതം.
തിരൂരങ്ങാടിയിലും പരിസരങ്ങളിലുമുള്ള അയിത്തവിഭാഗങ്ങളായി സമൂഹത്തിന്റെ പ്രാന്തങ്ങളിലേക്ക് മാറ്റി നിര്‍ത്തപ്പെട്ട ഹരിജനങ്ങള്‍, ഈഴവര്‍ തുടങ്ങിയ ജനവിഭാഗങ്ങളോടും ഉറ്റ ബന്ധം നിലനിര്‍ത്തുമായിരുന്നു അദ്ദേഹം. ചുരുക്കത്തില്‍, സമൂഹമധ്യേ എന്നും അധമന്മാരായി ഗണിക്കപ്പെട്ടിരുന്ന അധസ്ഥിതവര്‍ഗ്ഗക്കാരെ പൊതുമണ്ഡലത്തിലിറക്കുതില്‍ ഇവിടത്തെ പണ്ഡിതരും അവരുടെ അനുയായികളായ മാപ്പിളമാരും വഹിച്ച പങ്ക് നിസ്തുലമാണ്.
മലബാറില്‍ ബ്രിട്ടീഷ് വിരുദ്ധ മുേറ്റങ്ങള്‍ ശക്തിപ്പെടുകയും പല മാപ്പിള മുേറ്റങ്ങളെയും പ്രമാദമായ അടിച്ചമര്‍ത്തല്‍ നടപടികളിലൂടെ ചോരയില്‍ മുക്കിയെടുക്കാന്‍ ബ്രിട്ടീഷ് അധികൃതര്‍ യത്‌നിച്ചുകൊണ്ടിരിക്കുകയും ചെയ്ത കാലത്താണ് ആലി മുസ്‌ലിയാരുടെ മലബാറിലേക്കുള്ള പുനരാഗമനമുണ്ടാകുന്നത്. ഇതാകെട്ട പരമ്പരാഗതമായി പ്രക്ഷോഭങ്ങളില്‍ സ്ഥൈര്യത്തോടെ അടരാടിക്കൊണ്ടിരുന്ന അദ്ദേഹത്തിന്റെ ചില ബന്ധുക്കളുടെ ധീരോദാത്തമായ രക്തസാക്ഷിത്വത്തിനു ശേഷമാണുതാനും. 1891ല്‍ മണ്ണാര്‍ക്കാട് വെച്ചുണ്ടായമാപ്പിള മുന്നേറ്റത്തില്‍ ആലി മുസ്‌ലിയാരുടെ മൂത്ത സഹോദരനായ മമ്മദ്കുട്ടി രക്തസാക്ഷിയായി. അദ്ദേഹത്തോടൊപ്പം ബന്ധുക്കളായ പലരും രക്തസാക്ഷികളായിട്ടുണ്ടെന്ന് ്ഇളയസഹോദരന്‍ കവരത്തിയില്‍ ചെന്ന് ബോധ്യപ്പെടുത്തിയതിനാലാണ് മഹാനവര്‍കള്‍ മലബാറില്‍ തിരിെച്ചത്തിയത്.
ആലി മുസ്‌ലിയാര്‍ നാട്ടിലെത്തിയ കാലത്ത് (1886ല്‍) മഞ്ചേരിയില്‍ ശക്തമായ ബ്രിട്ടീഷ് വിരുദ്ധമുേറ്റമുണ്ടായി. ഈ മുേന്നറ്റത്തില്‍ മഹാനവര്‍കളുടെ ചില ബന്ധുക്കള്‍ക്കൂടി രക്തസാക്ഷികളാവുകയും ചെയ്തു. എന്നാല്‍, മഹാനവര്‍കള്‍ ഈ സംഭവവികാസങ്ങളോടെല്ലാം വൈകാരിക പ്രതികാരമെടുക്കുതിന് പകരം, ഇസ്‌ലാമിക ചരിത്രത്തിലെ ധീരയോദ്ധാവും യുദ്ധതന്ത്രജ്ഞനുമായ ഖാലിദ്ബ്‌നു വലീദ്(റ) സമീപിച്ച വിവേകപൂര്‍ണ്ണമായ സമീപനമാണ് കാണിച്ചത്. ബ്രിട്ടീഷുകാരുടെ ഓരോ തന്ത്രങ്ങളും സസൂക്ഷ്മം വീക്ഷിച്ച് മനസ്സിലാക്കി പെരുമാറുകയായിരുന്നു ആലി മുസ്‌ലിയാര്‍.
- അടിച്ചമര്‍ത്തല്‍ നടപടികള്‍
നിസ്സാര കാരണങ്ങള്‍ പറഞ്ഞ് കോണ്‍ഗ്രസുകാരായ മാപ്പിളമാരെ അറസ്റ്റ് ചെയ്യല്‍ വ്യാപകമായേപ്പാഴായിരുന്നു ആലി മുസ്‌ലിയാര്‍ കോളനിവാഴ്ചക്കെതിരെ പ്രതിരോധത്തിന്റെ ശരങ്ങളെഴുതുവിട്ടത്. പ്രത്യക്ഷമായും പരോക്ഷമായും പ്രവര്‍ത്തിക്കുന്ന വേശ്യഗ്രഹങ്ങളും കള്ളുഷാപ്പുകളും മലബാര്‍ ഗ്രാമങ്ങളില്‍ വ്യാപകമായപ്പോഴായിരുന്നു ഗാന്ധിജിയുടെ നേതൃത്വത്തില്‍ ഇത്തരം അരുതായ്മകള്‍ക്കെതിരെ സമരങ്ങള്‍ തുടങ്ങിയത്. ഇതാണ് മാപ്പിളമാരുടെ കോണ്‍ഗ്രസ് പങ്കാളിത്തം വര്‍ദ്ധിക്കാന്‍ നിമിത്തമായത്.
1921 ഫെബ്രുവരി 26ാം തിയ്യതി തിരൂരങ്ങാടിയിലെ ചില ഖിലാഫത്ത് പ്രവര്‍ത്തകരെക്കൂടി അറസ്റ്റ് ചെയ്തതോടെ രംഗം കൂടുതല്‍ വഷളായി. തുടര്‍ന്ന് മാപ്പിളമാര്‍ ആത്മസുരക്ഷയും നാടിന്റെ രക്ഷയും മാനിച്ച്ചെറിയ വളണ്ടിയര്‍ സംഘങ്ങള്‍ രൂപീകരിച്ച് നാട്ടില്‍ പ്രക്ഷോഭത്തിനിറങ്ങുകയായിരുന്നു. ആലി മുസ്‌ലിയാരായിരുന്നു ഇതിന് നേതൃത്വം നല്‍കിയിരുന്നത്. അത്തെ മദ്രാസ് ഗവമെന്റ ് കലക്ടര്‍ ജൂണ്‍മാസത്തില്‍ തന്നെ വന്നു കാണണമെന്ന് ആലിമുസ്‌ലിയാരോട് ആവശ്യപ്പെട്ടു. എന്നാല്‍ നിസ്സഹകരണം ഒരു സമരായുധമായി കാണുന്ന തനിക്ക് അദ്ദേഹത്തിന്റെ നിര്‍ദ്ദേശം പാലിക്കാനാവില്ലെന്ന് ആലിമുസ്‌ലിയാര്‍ അറിയിച്ചു. അതിനെ തുടര്‍ന്ന് കലക്ടര്‍ ആലിമുസ്‌ലിയാര്‍ക്കെതിരെ ഭീഷണി മുഴക്കിയത് മാപ്പിളമാരെ
പ്രകോപിതരാക്കുകയായിരുന്നു. തിരൂരങ്ങാടി കച്ചേരിക്കു മുമ്പില്‍ തടിച്ചുകൂടിയ ജനങ്ങളുടെ മട്ട്മാ റുന്നത് കണ്ട്ഭയവിഹ്വലരായ കലക്ടര്‍ തന്റെ പക്കല്‍ നിന്നും അനിഷ്ടകരമായ ഒന്നും തന്നെ ഉണ്ടാവില്ലെന്ന് ഉറപ്പ് നല്‍കി. മലബാറിന്റെ വിവിധ ഭാഗങ്ങളില്‍ പടര്‍ന്നുകൊണ്ടിരുന്ന പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താന്‍ ആഗസ്റ്റ് 19ാം തിയ്യതി കോഴിക്കോട് നിന്നും വലിയ സേന തിരൂരങ്ങാടിയിലെത്തി. അത്തെ
പോലീസ് സൂപ്രണ്ട് 'ഹിച്ച് കോക്കി'ന്റെ കീഴിലുള്ള 100 സ്‌പെഷ്യല്‍ പോലീസുകാരും ക്യാപ്റ്റന്‍ 'മെക്കയ്‌നറി'യുടെ 70ാളം പട്ടാളക്കാരും അതിലുണ്ടായിരുന്നു. പള്ളി വളഞ്ഞ അവര്‍ക്ക് ആലിമുസ്‌ലിയാരടങ്ങുന്ന പ്രധാനപ്പെട്ട ഖിലാഫത്ത് നേതാക്കന്മാരെ അറസ്റ്റ് ചെയ്യാനാവാതെ മടങ്ങേണ്ടിവന്നു.
- ദുരന്ത പരിണിതികള്‍
ആലി മുസ്‌ലിയാരുടെ ചില ബന്ധുക്കള്‍ അറസ്റ്റ് ചെയ്യപ്പെട്ടത് തിരൂരങ്ങാടിയില്‍ ഒരു യുദ്ധ പ്രതീതി ഉരുണ്ടുകൂടാന്‍ നിമിത്തമായി. കിഴക്കേ പള്ളി അക്രമിക്കപ്പെട്ടുവെന്ന കിംവദന്തി നാട്ടിലാകെ പരന്നതോടെ
പൊതുജനം നാടന്‍ ആയുധങ്ങളുടെ അകമ്പടിയോടെ തെരുവിലിറങ്ങി. പ്രക്ഷുബ ്ധരായ ജനക്കൂട്ടത്തോട് കച്ചേരിപ്പറമ്പില്‍ ഇരിക്കുവാന്‍ ബ്രിട്ടീഷ് അധികൃതര്‍ ആവശ്യപ്പെ'ട്ടപ്പോള്‍ മാപ്പിളമാര്‍ അതനുസരിച്ച് ശാന്തരായി ഇരിക്കുകയായിരുന്നു. വെടിവെക്കാനുള്ള ആജ്ഞ അധികൃതര്‍ നല്‍കിയപ്പോള്‍ നിരപരാധികളായ ആ ജനവ്യൂഹത്തിന് അവരുടെ യന്ത്രത്തോക്കുകള്‍ക്കു മുമ്പില്‍ നിരായുധരായി അടരാടേിവന്നു. വഞ്ചന കൂടെ കൊണ്ടു നടന്നിരുന്ന ബ്രിട്ടീഷ് അപ്പോസ്തലന്മാരുമായി ഇനിയൊരു സന്ധിക്ക് സാധ്യമല്ലെന്ന് തിരിച്ചറിഞ്ഞ ആലിമുസ്‌ലിയാരും അനുയായികളും മലബാറില്‍ ഖിലാഫത്ത് ഭരണപ്രഖ്യാപനം നടത്തി. ആറു മാസത്തോളം ഈ ഭരണം തുടര്‍ന്നു. ഒരു പക്ഷേ, ഖിലാഫത്തു തകര്‍ക്കപ്പെട്ടതിന്ന് ശേഷം മുസ്‌ലിം ലോകത്തുണ്ടായ പ്രതികരണങ്ങളില്‍ ഏറ്റവും കരുത്തുറ്റതാകാം പിന്നീട് തിരൂരങ്ങാടിയില്‍ സംഭവിച്ച വീരേതിഹാസ സംഭവങ്ങള്‍.
വീറ് മൂത്ത ബ്രിട്ടീഷ് പിന്നീട് തിരൂരങ്ങാടിയിലേക്ക് ഗൂര്‍ക്കാ പട്ടാളത്തെ അക്രമണത്തിനുള്ള വെടിക്കോപ്പുകള്‍ നല്‍കി പറഞ്ഞയക്കുകയായിരുന്നു. ഒടുവില്‍ ആലി മുസ്‌ലിയാരോടും അനുയായികളോടും കീഴടങ്ങാനുള്ള വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തു. എിട്ടും സമരരംഗത്ത് തന്നെ നിലയുറപ്പിച്ച അവര്‍ രക്തസാക്ഷികളാകുവാനായിരുന്നു കാംക്ഷിച്ചിരുന്നത്.
ധീരോദാത്തമായ കീഴടങ്ങല്‍ ആഗസ്റ്റ് 30ന് പട്ടാളം പള്ളി വളയുകയും 24 പോരാളികളെ വധിക്കുകയും ചെയ്തു. സംഘട്ടനം പള്ളിക്കുതന്നെ ഭീഷണിയാകുമെന്ന് ഭയന്ന് ബ്രിട്ടീഷിന്റെ മുറിയിപ്പ് മാനിച്ച് ആലി മുസ്‌ലിയാരടക്കമുള്ള നാല്‍പത്തിരണ്ട് പേര്‍ കീഴടങ്ങുകയായിരുന്നു. പിന്നീട് മാര്‍ഷ്യല്‍ ലോ കോടതി മുസ്‌ലിയാരെയും പതിനൊന്നു പേരെയും തൂക്കുമരത്തില്‍ കയറ്റാന്‍ വിധി പുറപ്പെടുവിച്ചു. ശേഷം പതിനൊന്ന്പേരെയും അവര്‍ തൂക്കിക്കൊന്നു. എന്നാല്‍ തൂക്കിക്കൊല്ലാന്‍ വിധിച്ച അന്ന് രാവിലെ സ്വാഭാവിക മരണലക്ഷണങ്ങളോടെ ആലി മുസ്‌ലിയാര്‍ സാഷ്ഠാംഗത്തിലായി മരിച്ചതായിട്ടാണ് സാഹചര്യതെളിവുകള്‍
സൂചിപ്പിക്കുത്.
അത്തെ കോയമ്പത്തൂര്‍ ഖാളി അബ്ദുറസാഖ് ആലിം സാഹിബിന്റെ നേതൃത്വത്തില്‍ നേട്ടുപാളയത്തെ മുസ്‌ലിംകള്‍ അദ്ദേഹത്തിന്റെ ജനാസ ഏറ്റുവാങ്ങുകയും ശുക്‌റാര്‍പേട്ട ഖബര്‍സ്ഥാനില്‍ മറമാടുകയും ചെയ്തു.ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ അത്യുജ്ജ്വലമായ ഒരു ഏടായി മാറി, സാമൂഹിക മുന്നേറ്റത്തിന് നേതൃത്വം വഹിച്ച ആലി മുസ്‌ലിയാരെപ്പോലുള്ള വിപ്ലവനായകന്മാരെ തമസ്‌കരിച്ച് ഒരു വേളയില്‍കൊളോണിയലിസത്തെ സഹായിക്കുകയും മറ്റൊരു വേളയില്‍ സ്വന്തം അസ്ഥിത്വത്തിനും അഭിമാനത്തിനും ഭീഷണിയാവുമെന്ന് കണ്ടേപ്പാള്‍ ബ്രിട്ടീഷ് വിരുദ്ധ പ്രക്ഷോഭത്തിന് നിര്‍ബന്ധിക്കപ്പെട്ട കപടവേഷധാരികളെ സ്വാതന്ത്ര്യസമര നായകന്മാരായി ചിത്രീകരിക്കപ്പെടുന്ന കാഴ്ചയാണ് ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത്. സ്വാതന്ത്ര്യസമര ചരിത്രത്തിന്റെ പൂര്‍ണ്ണത ഇത്തരം മഹാത്മാക്കളെ അനുസ്മരിക്കാതെഒരിക്കലും തന്നെ പൂര്‍ണ്ണമാവുകയില്ല എന്നത് തീര്‍ച്ചയാണ്.
- ആലി മുസ്‌ലിയാരും കെ.എം മൗലവിയും
ആലി മുസ്‌ലിയാരുടെ ശിഷ്യനായിരുന്നു കെ.എം മൗലവി. ഖിലാഫത്ത് സമരകാലത്ത് കോളനിവാഴ്ചക്കെതിരെ രംഗത്ത് വന്ന അദ്ദേഹം നിലനില്‍പ്പ് ഭയന്നപ്പോള്‍ ഒളിച്ചോടുകയായിരുന്നു. അതേ സമയം ആലി മുസ്‌ലിയാര്‍ മുസ്‌ലിം സമൂഹത്തിന്റെ നിലനില്‍പന്നി് വേണ്ടി ജീവിതം തന്നെ സമര്‍പ്പിക്കുകയായിരുന്നു.
1921ല്‍ മലബാര്‍ കലാപത്തിന്റെ ഭീതി സാന്ദ്രമായ അന്തരീക്ഷത്തില്‍ ഭയവിഹ്വലനായി കൊടുവായൂരിലെ മാതുല ഗ്രഹത്തിലേക്ക് ഓടിപ്പോയ വ്യക്തിയാണ് കെ.എം മൗലവി. അവിടെ നിലനില്‍പ്പ് അസുഖകരമായതിനാല്‍ നാടുവീടാന്തരം കയറിയിറങ്ങാന്‍ അദ്ദേഹം നിര്‍ബന്ധിതനായി. കലാപം അടിച്ചമര്‍ത്തിയാലുടന്‍ അധികൃതര്‍ തന്നെ തൂക്കുമരത്തില്‍ കയറ്റാനുള്ള നിഗൂഢ നീക്കത്തിലാണെന്ന് തിരിച്ചറിഞ്ഞ
അദ്ദേഹം കൊടുങ്ങല്ലൂരില്‍ പോലീസുകാരുടെ നിരന്തര ശല്യം സഹിച്ച് അജ്ഞാതവാസം നയിക്കുകയായിരുന്നു.
മണപ്പാട്ട് സഹോദരന്മാരുടെ ഐക്യവിലാസം പുത്തന്‍ വീട്, കരിക്കുളം തറവാട്, മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെ കറുകപ്പാടം വീട്, മുതലായ പതിമൂന്നോളം ഭവനങ്ങളില്‍ മൗലവിക്ക് മാറിത്താമസിക്കേണ്ടിവു. പിന്നീട്, തനിക്ക് അഭയമൊരുക്കിയ സമ്പരില്‍ നിന്ന് ബൊക്ക പോലെ സ്വീകരിച്ചസിദ്ധാന്തങ്ങള്‍ ലഹളാനന്തരം പ്രയോഗവല്‍കരിക്കാനുള്ള ശ്രമമാണ് മൗലവി നടത്തിയത്.
മഖ്ദൂമുമാരും നൂറ്റാണ്ടിന്റെപാരമ്പര്യമുള്ള ഖാളിമാരും മമ്പുറം തങ്ങന്മാരും ആലി മുസ്‌ലിയാരുംഉയര്‍ത്തിപ്പിടിച്ച ശുഭ്രപൈതൃകത്തെ കളങ്കപ്പെടുത്താന്‍ കടലുണ്ടിപ്പുഴയിലൂടെ മൗലവി ഒഴുക്കിവിട്ട അടിതെറ്റിയ ആദര്‍ശത്തിന്റെ ചപ്പുചവറുകളെ കരക്കടിയാന്‍ സമ്മതിക്കാതെ അറബിക്കടലിലേക്ക് ഒഴുക്കിവിടാന്‍ തിരൂരങ്ങാടിക്കായി. വാതുറാല്‍ ഞങ്ങളാണ് നവോത്ഥാന നായകരെ് വിളിച്ച് കൂവുഎട്ടുകാലി മമ്മൂഞ്ഞികള്‍ മൗലവി കഷ്ടപ്പെട്ട് തൂത്തെറിയാന്‍ മാത്രം ഇവിടെ എന്ത് അന്ധവിശ്വാസമാണ് നിലനിന്നിരുത് എന്ന് ആത്മവിചിന്തനം നടത്തുത് നല്ലതായിരിക്കും.
Post a Comment