കോഴിക്കോട്:ലോകത്തെ സ്വാധീനിച്ച ജീവിച്ചിരിക്കുന്ന 500 മുസ്‌ലിം വ്യക്തിത്വങ്ങളില്‍ മൂന്നു മലയാളികളും ഇടം പിടിച്ചു.ഡോ.ബഹാഉദ്ദീന്‍ നദ്‌വി,സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി,ശൈഖ് അബൂബക്കര്‍ ഇബ്‌നു അഹ്മദ് എന്നിവരാണ് 2018 ലെ ലിസ്റ്റിലും സ്ഥാനം പിടിച്ചത്.
ജോര്‍ദാനിലെ അമ്മാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന റോയല്‍ ഇസ്‌ലാമിക് സ്ട്രാറ്റജിക് സ്റ്റഡീസ് സെന്റര്‍ യു.എസിലെ ജോര്‍ജ്ടൗണ്‍ യൂണിവേഴ്‌സിറ്റിയിലെ പ്രിന്‍സ് അല്‍ വലീദ് ബിന്‍ തലാല്‍ സെന്റര്‍ ഫോര്‍ മുസ്‌ലിം- ക്രിസ്ത്യന്‍ അണ്‍ട്രസ്റ്റാന്റിംഗുമായി ചേര്‍ന്നാണ് വര്‍ഷം തോറും ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്.ഈജിപ്തിലെ ഡോ.ശൈഖ് അഹ്മദ് മുഹമ്മദ് അല്‍-ത്വയ്യിബ്,സൗദിയിലെ കിംഗ് സല്‍മാന്‍ ബിന്‍ അബ്ദില്‍ അസീസ് അല്‍-സഊദ്,ജോര്‍ദാനിലെ കിംഗ് അബ്ദുള്ള ബിന്‍ അല്‍-ഹുസൈന്‍,ഇറാനിലെ ആയത്തുള്ള ഹാജ് സയ്യിദ് അലി ഖാംനാഈ,തുര്‍ക്കിയിലെ റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ എന്നിവരാണ് പട്ടികയിലെ ആദ്യ അഞ്ചു സ്ഥാനങ്ങളിലുള്ളത്.
ഡോ.ബഹാളദ്ദീന്‍ നദ്‌വി ദാറുല്‍ ഹുദാ ഇസ്ലാമിക് സര്‍വകലാശാലയുടെ സ്ഥാപകനും വൈസ് ചാന്‍സലറായും പ്രവര്‍ത്തിക്കുന്നു.മലപ്പുറം മേല്‍മുറി മഅ്ദിന്‍ അക്കാദമിയുടെ ചെയര്‍മാനാണ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി.കോഴിക്കോട് ജാമിഅ മര്‍കസ് ചാന്‍സലറാണ് ശൈഖ് അബൂബക്കര്‍ അഹ്മദ്.
Post a Comment